Posted on Leave a comment

‘ചില അലവലാതി ഡോക്ടര്‍മാര്‍ പറയുന്നത് ഞാൻ കേട്ടു’; ആശുപത്രി തൂത്തുവാരി; വിമർശന ഭാഷയിൽ ഗണേഷ് കുമാർ


1

കുറച്ചു ദിവസങ്ങൾക്ക് മുൻപ് എം എൽ എ തലവൂരിൽ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എം എൽ എ നടത്തിയ പരാമർശങ്ങളിൽ ഡോക്ടർമാർ വിശദീകരണം നൽകിയിരുന്നു.കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ ‘ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് ഞാൻ കേട്ടു’ എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. ഡോക്ടർമാർക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഈ വേളയിൽ സമാന വേദിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് സന്നിധിയിലായിരുന്നു.

ട്രാക്കുകളിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചു വിടും; സ്റ്റോപ്പുകളിൽ മാറ്റംട്രാക്കുകളിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴി തിരിച്ചു വിടും; സ്റ്റോപ്പുകളിൽ മാറ്റം

2

ഒരാഴ്ച മുൻപാണ് എം എൽ എ തലവൂരിലെ ആയുർവേദ ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വൃത്തി ഇല്ലാത്ത അന്തരീക്ഷം എം എൽ എ നേരിട്ട് കണ്ടിരുന്നു. അഴുക്ക് നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും എം എൽ എ നേരിട്ട് കണ്ടു. സ്ഥിതി ഗതികൾ വിലയിരുത്തിയ എം എൽ എ ക്ഷുഭിതനായാണ് പ്രതികരിച്ചിരുന്നത്. വാങ്ങുന്ന ശമ്പളത്തോട് അൽപമെങ്കിലും കൂറ് പുലർത്തണം എന്ന് വിമർശനം എം എൽ എ ഉന്നയിച്ചു.

3

ഇതിന് പിന്നാലെ എം എൽ എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയ സംഭവം ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ എം എൽ എയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു ; –

“വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണം. ആശുപത്രിയുടെ തറ ഇപ്പോൾ തൂത്തു. ഇത് ഇവിടെയുള്ള ഡോക്ടർമാർക്കും ജോലിക്കാർക്കും ലജ്ജ തോന്നാൻ വേണ്ടിയാണ്. അതിനാണ് താന്‍ തറ തൂത്തത്. ഫാർമസിയും ഓഫീസും അടക്കമുള്ള സ്ഥലങ്ങൾ വൃത്തിഹീനമായി കിടക്കുന്നു’ – എം എൽ എ വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ കൊടും ക്രൂരത : കീവിൽ വീണ്ടും സ്ഫോടനം; മേയറെ കാണാനില്ല; യുദ്ധം 17 -ാം ദിവസത്തിലേക്ക്റഷ്യയുടെ കൊടും ക്രൂരത : കീവിൽ വീണ്ടും സ്ഫോടനം; മേയറെ കാണാനില്ല; യുദ്ധം 17 -ാം ദിവസത്തിലേക്ക്

4

അതേസമയം, ആശുപത്രിയിൽ എം എൽ എ ചൂൽ ഉപയോഗിച്ച് തറ തൂക്കുന്ന വീഡിയോ അനുനിമിഷം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.ആറു മാസങ്ങൾക്ക് മുൻപാണ് ആശുപത്രിയിലെ ശൗചാലയം തുറന്നു കൊടുത്തത്. എന്നാൽ , ഈ ശൗചാലയങ്ങൾ പൊട്ടി തകർന്നു കിടക്കുന്ന നിലയിലായിരുന്നു എം എൽ എ കണ്ടത്. ഇതാണ് എം എൽ എ പ്രതികരിക്കാൻ ഇടയാക്കിയത്.

cmsvideo

കേരള: ഡോക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

5

ഉദ്ഘാടന ചടങ്ങുകൾക്കായി മന്ത്രി ആശുപത്രിയിൽ എത്തുന്നതിന് മുന്നേ എല്ലാം വൃത്തി ആക്കണമെന്ന നിർദ്ദേശം എം എൽ എ ഉദ്യോഗസ്ഥർക്ക് നൽകി. ഇല്ലാത്തപക്ഷം ജീവനക്കാർ ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നും എം എൽ എ ആശുപത്രിയിൽ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയായിരുന്നു എം എൽ എ ആശുപത്രിയിൽ നിന്നും മടങ്ങിയിരുന്നത്.

6

എന്നാൽ, ഇതിന് പിന്നാലെ ആശുപത്രി ജീവനക്കാർ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ജീവനക്കാർ ഇല്ലെന്ന് ആയിരുന്നു ഡോക്ടർമാരുടെ പ്രതികരണം. ഈ പ്രതികരണത്തിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്നിധയായ വേദിയിൽ വച്ച് എം എൽ എ മറുപടി നൽകിയത്.

Source

Leave a Reply

Your email address will not be published.